Monday 12 February 2018

Campus interview 2018


Nടട ട്രയിനിങ് കോളേജ് ഒറ്റപ്പാലം പ്ലേസ്മെന്റ് സെൽ അറിയിപ്പ്.

ഒറ്റപ്പാലം NSSട്രയിനിങ്
കോളേജിൽ വച്ച് 2018 ഫെബ്രുവരി 19ന് തിങ്കളാഴ്ച നടക്കുന്ന ക്യാമ്പസ് റിക്രൂട്ട്മെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ദയവായി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിയ്ക്കുക.

= Nടട ട്രയിനിങ്ങ് കോളേജ് ഒറ്റപ്പാലം ടൗണിൽത്തന്നെയാണ്. ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റാന്റിൽ നിന്നും വളരെ അടുത്ത് ചെർപ്പുളശ്ശേരി റോഡിലാണ് കോളേജ്.

= അദ്ധ്യാപകരെ നിയമിക്കാൻ താല്പര്യമുള്ള സ്കൂളുകൾക്ക് ഇന്റർവ്യു നടത്താൻ അവസരം നൽകുകയാണ് കോളേജ് ചെയ്യുന്നത്.

= ഇത് NSS സ്ഥാപനങ്ങളിലേക്കു വേണ്ടിയുള്ള ഇന്റർവ്യു അല്ല. Nടട മായി ഈ ഇന്റർവ്യൂവിന് യാതൊരു ബന്ധവുമില്ല. ഇത് കോളേജ് അവസരം നൽകി നടത്തുന്ന റിക്രൂട്മെന്റ് റാലി മാത്രമാണ്.

= Email വഴി അപേക്ഷിച്ചവർക്ക് പ്രത്യേകം മറുപടി അയക്കുന്നതല്ല. താല്പര്യമുള്ളവരെല്ലാം രാവിലെ 9:30 ന് കോളേജിൽ എത്തിയാൽ മതിയാവും.
= NSS ട്രയിനിങ് കോളേജ് പൂർവ്വ വിദ്യാർത്ഥികൾക്ക് റെജി. ഫീ ഇല്ല. അല്ലാത്തവർ 30/- (മുപ്പത് രൂപ മാത്രം) റെജി. ഫീ അടക്കേണ്ടതാണ്.

= ഇൻറർവ്യൂ നടത്തി നിയമനം നൽകുക അതത് സ്ഥാപനങ്ങളാണ്. അവരുടെ ഇന്റർവ്യു പാസാവുന്നവർക്കായിരിക്കും നിയമനം.

= തമിഴ്നാട്ടിലെ സേലത്തു നിന്ന് രണ്ട് സ്കുളുകൾ, പൊള്ളാച്ചിയിൽ നിന്ന് ഒരു സ്കൂൾ, കോയമ്പത്തൂരിൽ നിന്ന് ഒരു സ്കൂൾ എന്നിങ്ങനെയാണ് സ്കൂളുകൾ പങ്കെടുക്കുന്നത്. ഈ സ്കൂളുകൾ എല്ലാം ഉദ്യോഗാർത്ഥികളുടെ യോഗ്യത അനുസരിച്ച് ഇരുപതിനായിരം മുതൽ മുപ്പതിനായിരം വരെ ശമ്പളവും സൗജന്യ താമസവുമാണ് വാഗ്ദാനം ചെയ്യുന്നത്.

= ഡൽഹിക്കടുത്തു  നിന്ന് ഒരു സ്കൂൾ പങ്കെടുക്കുന്നുണ്ട്- അവർക്ക് എല്ലാ വിഷയങ്ങളിലും അധ്യാപകരെ ആവശ്യമുണ്ട്. ഡ്രോയിങ്, ഫിസിക്കൽ എജുക്കേഷൻ, ക്രാഫ്റ്റ് വിഷയങ്ങളിലും അവർക്ക് അധ്യാപകരെ ആവശ്യമുണ്ട്. യോഗ്യതയുള്ള നോൺ ടീച്ചിങ് സ്റ്റാഫിനെയും ആവശ്യമുണ്ട്. ഈ സ്കൂൾ 30000-40000 വരെ ശമ്പളവും താമസവും അവധിക്കാല യാത്രാബത്തയും നൽകും. ദമ്പതിമാർക്ക് ഉയർന്ന പരിഗണന

= പാലക്കാട് ജില്ലയിൽ നിന്ന് സെന്റ്. റാഫേൽസ് സെന്റർ സ് കൂൾ, പാലക്കാട്, ലക്ഷ്മി നാരായണ സെൻട്രൽ സ്കൂൾ ഒറ്റപ്പാലം, ഭവൻസ് സ്കൂൾ ഒറ്റപ്പാലം, Moloor സെൻട്രൽ സ്കൂൾ നെല്ലായ, പി.ജി. അക്കാഡമി എടപ്പാൾ എന്നിവയും പങ്കെടുക്കുന്നു. മറ്റു ചില സ്കൂളുകൾ കൂടി വരുമെന്ന് അറിയിച്ചിട്ടുണ്ട്.

= ചില സ്കൂളുകൾ അവസാന നിമിഷം വരാതിരിക്കുകയോ പുതിയ സ്കൂളുകൾ പങ്കെടുക്കുകയോ ചെയ്യാറുണ്ട്.

= കന്യാകുമാരിക്കടുത്ത് കുലശേഖരത്തെ ഒരു വിദ്യാലയത്തിന് LKG - UKG സ്കെഷനിലേക്ക് പ്രധാന അധ്യാപികയെ ആവശ്യമുണ്ട്.

= നിങ്ങൾ അയച്ചിട്ടുള്ള അപേക്ഷകൾ ഭാവിയൽ കോളേജ് പ്ലേസ് മെന്റ് സെല്ലിൽ ആവശ്യപ്പെടുന്ന സ്കൂളുകൾക്ക് അയച്ചുകൊടുക്കുന്നതാണ്.

= സർട്ടിഫിക്കറ്റുകളുടെയും മറ്റു രേഖകളുടെയും ഒറിജിനൽ ഇന്റർവ്യു സ്ഥലത്തു വച്ച് സ്ഥാപനങ്ങൾക്ക് കൈമാറരുത്. ഫോട്ടോസ്റ്ററ്റു കോപ്പികൾ മാത്രം നൽകുക. നിയമനം ലഭിക്കുന്നവരെ ഇന്റർവ്യു കഴിഞ്ഞ ഉടനേയോ പിന്നീടോ സ്കൂളുകൾ അറിയിക്കും. സ്ഥാപനത്തിൽ നേരിൽ ചെന്ന ശേഷം മാത്രം രേഖകൾ കൈമാറുക.

= പങ്കെടുക്കുന്ന സ്ഥാപനങ്ങൾ Unaided മേഖലയിൽ നിന്നാണ്. അവരുടെ നിയമനപരമായ കാര്യങ്ങളിൽ Nടട  കോളേജിന് യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല.
സ്ഥാപനങ്ങൾക്ക് നിയമനം നടത്താൻ അവസരം ഒരുക്കുകയാണ് കോളേജ് ചെയ്യുന്നത്.

= ഉദ്യോഗാർത്ഥികൾക്ക് Feb. 19 ന് സ്വാഗതം.
9496354916